കട്ടപ്പന: റെയ്ഡിനിടെ വില്‍പ്പന നികുതി ഉദ്യോഗസ്ഥരെ അക്രമിച്ച് കള്ളക്കടത്തുസാധനങ്ങള്‍ തട്ടിയെടുത്തു. മര്‍ദ്ദനത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെ കട്ടപ്പന ടൗണിലായിരുന്നു ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമം. രേഖകളില്ലാതെ കൊണ്ടുവന്ന് വഴിയരുകില്‍ ഇറക്കിവച്ചിരുന്ന സാധനങ്ങള്‍ വില്‍പ്പന നികുതി ഓഫീസിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഒരുസംഘം ആളുകള്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച് സാധനങ്ങളുമായി കടന്നത്.
മുപ്പതോളം കെട്ടുകളില്‍ ഏഴു കെട്ടുകള്‍ മാത്രമാണ് പിടിച്ചെടുക്കാനായത്. പോലീസിന്റെ സാന്നിധ്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റത്. പരുക്കേറ്റ ഉദ്യോഗസ്ഥരായ അര്‍. അരുണ്‍, സിബി ജോസഫ് എന്നിവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.....
No comments:
Post a Comment