പാലക്കാട്: ഗോവന്‍ ബൗളര്‍മാരുടെ തിരിയുന്ന പന്തുകള്‍ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ കളിച്ച കേരളം നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡും ഒപ്പം വിലപ്പെട്ട മൂന്നുപോയന്റും സ്വന്തമാക്കി.സേ്കാര്‍: ഗോവ 460, 3ന് 69, കേരളം 486. ഒന്നാം ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന സേ്കാര്‍ പിന്തുടര്‍ന്ന് മറികടക്കുകയെന്ന റെക്കോഡും കേരള ടീം വ്യാഴാഴ്ച മറികടന്നു. 1986-87ല്‍ ആന്ധ്രയുടെ 403 റണ്‍സ് പിന്തുടര്‍ന്ന് 415 റണ്‍സെടുത്തതായിരുന്നു നിലവിലുള്ള റെക്കോഡ്.
സീനിയര്‍ ശ്രീകുമാര്‍നായരുടെയും (155) ജൂനിയര്‍ താരം രോഹന്‍ പ്രേമിന്റെയും (138) സെഞ്ച്വറികളാണ് കേരളത്തെ നിര്‍ണായക ലീഡിലേക്ക് നയിച്ചത്.
മൂന്നുവിക്കറ്റിന് 327 എന്ന ശക്തമായനിലയില്‍ വ്യാഴാഴ്ച കളി പുനരാരംഭിച്ച കേരളത്തിന് മുന്‍ ക്യാപ്റ്റന്‍ ശ്രീകുമാര്‍നായരുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.....
No comments:
Post a Comment