കൊച്ചി: പഞ്ചാഗ്‌നനിയും പട്ടണപ്രവേശവും ഉള്‍പ്പെടെ അമ്പതോളം പഴയ മലയാള സിനിമാ സി.ഡി.കള്‍. ലോക ചെസ്സിന്റെ 'പഞ്ചാഗ്‌നനി' മധ്യേ തലച്ചോറു കൊണ്ടു പോരാടാന്‍ ചെന്നൈയില്‍നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കു വിമാനം കയറുമ്പോള്‍ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എന്‍. ഗോപാലിന്റെ ബാഗേജുനിറയെ ഉണ്ടായിരുന്നതു മലയാള സിനിമ. ജര്‍മനിയിലെ ഡ്രസ്ഡനില്‍ നവംബര്‍ 12ന് തുടങ്ങുന്ന ലോക ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയ്ക്കു കരുനീക്കാനാണ് ഗോപാലിന്റെ യാത്ര.
കഴിഞ്ഞയാഴ്ച വിശ്വനാഥന്‍ ആനന്ദ് നേടിയ ലോക ചെസ് കിരീടത്തിന്റെ ആവേശത്തിലാണ് ഇന്ത്യയുടെ അഞ്ചംഗ സംഘം. ജര്‍മനിയിലേക്കു തിരിക്കും മുമ്പ് ഗോപാലിന്റെ ഇ-മെയിലില്‍ ആനന്ദിന്റെ ആശംസാ സന്ദേശവും വന്നിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിന്റെ സമ്മര്‍ദം ഒഴിവാകാത്തതിനാല്‍ ചെസ് ഒളിമ്പ്യാഡില്‍ ആനന്ദ് ഇന്ത്യയ്ക്കു കളിക്കുന്നില്ലെന്നതിന്റെ നിരാശയുണ്ടായിരുന്നു ഗോപാലിന്റെ ശബ്ദത്തില്‍.....
No comments:
Post a Comment