മാഡ്രിഡ്: ഇറ്റാലിയന്‍ താരം അലസ്സാന്‍ഡ്രൊ ഡെല്‍പീറോ വീണ്ടും അന്തകനായപ്പോള്‍ സ്പാനിഷ് രാജാക്കന്മാരായ റയല്‍മാഡ്രിഡിന് യൂറോപ്യന്‍ ചാമ്പ്യന്‍സ്‌ലീഗ് ഫുട്‌ബോളില്‍ തോല്‍വി. ചാമ്പ്യന്മാരായ മാഞ്ചസ്റ്ററും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാമ്പ്യന്മാരായ ആഴ്‌സനലും ജര്‍മന്‍ ചാമ്പ്യന്മാരായ ബയറണും സമനിലയുമായി രക്ഷപ്പെട്ടപ്പോള്‍ പോര്‍ച്ചുഗല്‍ ടീം എഫ്.സി. പോര്‍ട്ടോ ഡൈനാമോ കീവിനെ കീഴടക്കി (2-1) പ്രതീക്ഷ കാത്തു.
സ്വന്തം തട്ടകമായ സാന്റിയൊ ബെര്‍നാബുവില്‍ ഇറ്റാലിയന്‍ ടീം യുവന്റസിനോടാണ് റയല്‍ എതിരില്ലാത്ത രണ്ട് ഗോള്‍ തോല്‍വി വഴങ്ങിയത്. ഡെല്‍പീറോ 17-ാം മിനിറ്റിലും 67-ാം മിനിറ്റിലും യുവന്റസിന്റെ ഗോള്‍ കണ്ടെത്തി. രണ്ടുപാദത്തിലും യുവന്റസിനോട് തോല്‍ക്കുകയെന്ന നാണക്കേടും റയലിനു പിണഞ്ഞു.....
No comments:
Post a Comment