Friday, November 07, 2008

സച്ചിന് നാല്‍പ്പതാം നൂറ്‌


ക്രെയ്‌സയ്ക്ക് മൂന്നു വിക്കറ്റ് മുരളി വിജയ് 33
സെവാഗിനും ലക്ഷ്മണിനും ഫിഫ്റ്റി ഇന്ത്യ അഞ്ചിന് 311

നാഗ്പുര്‍: കരിയറിന്റെ വിഷമഘട്ടത്തിലേക്ക് നീങ്ങുന്ന രാഹുല്‍ ദ്രാവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് റണ്‍സെടുക്കാതെ പുറത്തായതൊഴിച്ചാല്‍, ഓസ്‌ട്രേലിയയ്‌ക്കെതിരെ നാലാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യയ്ക്ക് മേല്‍ക്കൈ. സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ (109) നാല്‍പ്പതാം സെഞ്ച്വറിയുമായി റെക്കോഡ് പുസ്തകത്തില്‍ ഒരു താള്‍ കൂടി എഴുതിച്ചേര്‍ത്തപ്പോള്‍, നൂറാം ടെസ്റ്റിന്റെ മധുരം നുണഞ്ഞ വി.വി.എസ് ലക്ഷ്മണും (64) ഓപ്പണര്‍ വീരേന്ദര്‍ സെവാഗും (66) അര്‍ധസെഞ്ച്വറികളോടെ റണ്‍വേട്ടയില്‍ പങ്കുചേര്‍ന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ മുരളി വിജയിയും (33) ഓസ്‌ട്രേലിയയുടെ ജേസന്‍ ക്രെയ്‌സയും (138ന് മൂന്ന് വിക്കറ്റ്) തുടക്കം ശ്രദ്ധേയമാക്കി.....


No comments: