വാഷിങ്ടണ്‍: അമേരിക്കയുടെ നാല്‍പ്പത്തിനാലാമത്തെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബരാക്ക് ഒബാമയ്ക്ക് ലോക നേതാക്കളുടെ അഭിനന്ദനപ്രവാഹം.
ചരിത്രവിജയം സ്വന്തമാക്കിയ ഒബാമയെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഭിനന്ദിച്ചു.
ഒബാമയെ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയയന്ത്ര ബന്ധത്തിന് ഒബാമയുടെ വിജയം സഹായകരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒബാമ ഭരണകൂടവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തന്റെ രാജ്യം ആവേശപൂര്‍വം കാത്തിരിക്കുകയാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക് പറഞ്ഞു. ആഗോളസമൂഹം വെല്ലുവിളികള്‍ നേരിടുന്ന നിര്‍ണായകസന്ധിയിലാണ് ഒബാമ അമേരിക്കന്‍ ഭരണകൂടത്തിന്റെ ചുമതലയേല്‍ക്കുന്നതെന്ന് ക്ലാര്‍ക്ക് പറഞ്ഞു.....
No comments:
Post a Comment