നയ്‌റോബി: ബരാക്ക് ഒബാമയുടെ വിജയം ആഘോഷത്തിന്റെ അമിട്ടിന് തീകൊളുത്തിയത് അമേരിക്കയില്‍ മാത്രമല്ല, ജന്മനാടായ കെനിയയില്‍ കൂടിയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത് മുതല്‍ കെനിയയിലെങ്ങും ആഘോഷങ്ങള്‍ നടക്കുകയാണ്. തെരുവിലിറങ്ങിയ ജനങ്ങള്‍ നൃത്തംവച്ചാണ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്.
ഒബാമയെ അഭിനന്ദിച്ച കെനിയന്‍ പ്രസിഡണ്ട് കിബാക്കി ആഘോഷങ്ങള്‍ക്കായി നാളെ ദേശീയ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കെനിയയുടെ ചരിത്രത്തിലും സുപ്രധാനമായ ദിനമാണിത്. ഇത് കെനിയയുടെ കൂടി വിജയമാണ്. രാജ്യത്തിന്റെ അഭിമാനനിമിഷമാണിത്-കിബാക്കി പറഞ്ഞു.
പടിഞ്ഞാറന്‍ കെനിയയിലെ കോഗെലോയിലുള്ള ഒബാമയുടെ കുടുംബവീട്ടില്‍ പോലീസ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.....
No comments:
Post a Comment