ബഗോട്ട: നാട്ടുകാരെ കൊളംബിയന്‍ സൈന്യം അകാരണമായി വധിച്ചെന്ന വിവാദത്തെതുടര്‍ന്ന് കൊളമ്പിയന്‍ ആര്‍മി ചീഫ് ജനറള്‍ മരിയോ മൊന്‍ടോയ രാജിവച്ചു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം 27 സൈനിക ഓഫീസര്‍മാരെ പ്രസിഡന്റ് അല്‍വരോ യുറീബ് പിരിച്ചുവിട്ടിരുന്നു.
നോര്‍തെ ഡി സാന്റദാര്‍ പ്രവിശ്യയിലാണ് സൈനികര്‍ കൊലപ്പെടുത്തിയ 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രക്ഷോഭകരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് സൈന്യംആദ്യം അവകാശപ്പെട്ടത്. എന്നാല്‍ മരിച്ചവര്‍ നിരപരാധികളാണെന്ന് പറഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തി.
No comments:
Post a Comment