മുംബൈ: തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പ്രധാനമന്ത്രിയുടെ വസതിയില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മൂന്ന് സേനാ തലവന്മാരും പങ്കെടുക്കുമെന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണനും യോഗത്തില്‍ പങ്കെടുക്കും.
ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടില്‍ ബുധനാഴ്ച രാത്രി മുംബൈ സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. അദ്ദേഹം യോഗത്തില്‍ സ്ഥിതിഗതികള്‍ വിശദീകരിക്കും. യോഗത്തിനുശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും സൂചനയുണ്ട്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് ഡല്‍ഹിയില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ മാറ്റിവച്ചു.
No comments:
Post a Comment