(+01221008+)മുംബൈ: മുംബൈയില്‍ ആക്രമണം നടത്തിയ ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്‍.ആര്‍.പാട്ടീല്‍ സ്ഥിരീകരിച്ചു. പിടികൂടിയ ആളെ പോലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും റോ അധികൃതരും ചേര്‍ന്ന് ചോദ്യം ചെയ്യുകയാണ്.
പത്ത് മുതല്‍ 12 വരെ തീവ്രവാദികളാണ് ആക്രമണം നടത്തിയത്. ഇതില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഒരാളെ പിടികൂടിയിട്ടുണ്ട്. താജ്, ഒബറോയ് എന്നിവിടങ്ങളില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ പ്രത്യേക ആവശ്യങ്ങളൊന്നും മുന്നോട്ടു വച്ചിട്ടില്ല. ഇവരുമായി യാതൊരു ചര്‍ച്ചയും നടത്തുന്നില്ലെന്നും ആര്‍.ആര്‍.പാട്ടീല്‍ വ്യക്തമാക്കി.
No comments:
Post a Comment