മുംബൈ: ഭീകരതാണ്ഡവം നടത്തിയ തീവ്രവാദികള്‍ മുംബൈയില്‍ എത്തിയത് ബോട്ടിലാണെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ് പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്ത് കേന്ദ്രങ്ങളില്‍ ഭീകരര്‍ ആക്രമണം നടത്തി. സംഘത്തില്‍ എത്ര ഭീകരര്‍ ഉണ്ടായിരുന്നെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പതുപേരെ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാത്രി ഒന്‍പതിനും 9.15 നും ഇടയ്ക്കാണ് ആക്രമണങ്ങള്‍ തുടങ്ങിയത്. ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ച് ആയിരുന്നു ആക്രമണം. നിരവധി സ്‌റ്റെന്‍ ഗണ്ണുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 200 ദേശീയ സുരക്ഷാ ഗാര്‍ഡുകളെയും കമാന്‍ഡോകളെയും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.....
No comments:
Post a Comment