ന്യൂഡല്‍ഹി: മുംബൈയിലെ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് എല്‍.കെ.അദ്വാനി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കേണ്ട സമയമാണിത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനൊപ്പം താന്‍ മുംബൈ സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദി ആക്രമണങ്ങള്‍ രാജ്യത്തിനു മുഴുവന്‍ ഭീഷണിയാണ്. ഇത്തരത്തിലുള്ള ആക്രമണം നടത്താന്‍ രണ്ടു മാസത്തെ തയ്യാറെടുപ്പ് വേണ്ടിവരുമെന്നാണ് തനിക്ക് ലഭിച്ച വിവരം. 1993 ല്‍ നടന്ന തീവ്രവാദി ആക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ മരിച്ച ജനങ്ങളുടെയും പോലീസുകാരുടെയും ബന്ദുക്കളെ അദ്ദേഹം അനുശോചനം അറിയിച്ചു.
No comments:
Post a Comment