Thursday, November 27, 2008

തീവ്രവാദി ആക്രമണം രാജ്യത്തിനു ഭീഷണി: സോണിയ


ന്യൂഡല്‍ഹി: മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണങ്ങള്‍ രാജ്യത്തിനു മുഴുവന്‍ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ തീവ്രവാദത്തിനെതിരെ ഒറ്റക്കൊട്ടായി നില്‍ക്കണമെന്നും അവര്‍ പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്ന മുഴുവന്‍പേരും രാജ്യത്തിന്റെ ശത്രുക്കളാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കു മാത്രമല്ല ജനങ്ങളുടെ ആത്മാഭിമാനത്തിനും ഭീഷണി ഉയര്‍ത്തുകയാണെന്ന് അവര്‍ പറഞ്ഞു.


No comments: