Wednesday, November 05, 2008

ഗഗന്‍ നരംഗിന് ലോക റെക്കോഡോടെ സ്വര്‍ണം


ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗഗന്‍ നരംഗിന് ലോക ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ലോക റെക്കാഡോടെ സ്വര്‍ണം. പത്ത് മീറ്റര്‍ റൈഫിള്‍ വിഭാഗത്തില്‍ 703.5 പോയിന്റ് നേടിയാണ് നരംഗ് സ്വര്‍ണം നേടിയത്. ഓസ്ട്രിയയുടെ ഫാര്‍നിക് തോമസ് 2006ല്‍ സൃഷ്ടിച്ച റെക്കോഡാണ് (702.5) നരംഗ് പഴങ്കഥയാക്കിയത്.

ബെയ്ജിങ് ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കളായ സു ക്വിനാന്‍, ഹെന്‍ ഹാകിനെന്‍ എന്നിവരെ മറികടന്നാണ് നരംഗ് സ്വര്‍ണമണിഞ്ഞത്. അമേരിക്കയുടെ മാത്യു എമ്മണ്‍സ് വെള്ളിയും സു ക്വിനാന്‍ വെങ്കലവും നേടി.

ചൈനയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവാണ് 25കാരനായ നരംഗ്. എന്നാല്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടായായിരുന്നില്ല.....


No comments: