തിരുവനന്തപുരം: 2010ല്‍ കേരളം ആതിഥ്യം വഹിക്കുന്ന ദേശീയ ഗെയിംസിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപ അനുവദിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
കേരളത്തിന്റെ വെട്ടിക്കുറച്ച റേഷനരി വിഹിതം പുനസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 24 മുതല്‍ രണ്ടാഴ്ച നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment