Wednesday, November 26, 2008

വിപണിക്ക് ഭേദപ്പെട്ട തുടക്കം


മുംബൈ: മുംബൈ ഓഹരിവിപണിക്ക് നേരിയ ആശ്വാസംപകര്‍ന്ന തുടക്കം. ആദ്യ 30 മിനിറ്റ് നേരത്തെ വ്യാപാരത്തില്‍ സൂചിക 20 പോയിന്റ് നേട്ടം കൈവരിച്ചു. 8,715.07 പോയിന്റിലായിരുന്നു വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.22 ശതമാനം കൂടുതലായിരുന്നു ഇത്. സൂചിക ഒരു ഘട്ടത്തില്‍ 8,828.12 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. നിഫ്റ്റിയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. 2660.85 പോയിന്റിലായിരുന്നു വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.85 പോയിന്റ് കൂടുതലായിരുന്നു ഇത്.

ഏഷ്യന്‍ വിപണിയില്‍ ഇന്ന് സമ്മിശ്ര പ്രതികരണമാണ് ദൃശ്യമായത്. ടോക്യോ സ്‌റ്റോക് എക്‌സ്‌ചേഞ്ച് തകര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഹോങ്‌കോങില്‍ ഭേദപ്പെട്ട തുടക്കമായിരുന്നു.....


No comments: