മനില: ഫിലിപ്പീന്‍സിന്റെ വടക്കന്‍ തീരത്ത് ചരക്കു കപ്പല്‍ മുങ്ങി 11 ജീവനക്കാരെ കാണാതായി. മോശമായ കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്ന് തീരസംരക്ഷണ സേന പറഞ്ഞു. ബാറ്റണ്‍സ് ദ്വീപുകളിലേക്കു പോയ മാര്‍ക്ക് ജാക്‌സണ്‍- 1 എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്.
20 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഒന്‍പതുപേരെ തീരസംരക്ഷണ സേനയും മറ്റു കപ്പലുകളും ചേര്‍ന്ന് രക്ഷപെടുത്തി. ഫിലിപ്പീന്‍സ് നാവികസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.
No comments:
Post a Comment