Wednesday, November 26, 2008

ബിഹാറില്‍ പത്രപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു


പാട്‌ന: ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ ലേഖകന്‍ വികാസ് രഞ്ജന്‍ (32) അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് മരിച്ചു. സമസ്തിപുര്‍ ജില്ലയില്‍ ഇന്നലെ രാത്രി വൈകിയാണ് സംഭവം. രഞ്ജന്‍ റൊസേര ടൗണിലെ ഓഫീസില്‍ നിന്ന് പുറത്തുവരുമ്പോള്‍ ബൈക്കില്‍ കാത്തുനിന്ന മൂന്നംഗ സംഘമാണ് വെടിവച്ചത്. വ്യക്തിവൈരാഗ്യമാവാം കൊലപാതകത്തിന്റെ കാരണമെന്ന് പോലീസ് പറഞ്ഞു.


No comments: