ന്യൂഡല്‍ഹി: കടല്‍ക്കൊള്ളക്കാരുടേതെന്ന് സംശയിച്ച് ഇന്ത്യന്‍ നാവികസേന ആക്രമിച്ചു മുക്കിയ കപ്പല്‍ തങ്ങളുടേതാണെന്ന് ഒരു തായ്‌ലന്‍ഡ് കമ്പനി അവകാശപ്പെട്ടു. 14 ജീവനക്കാരുമായി തങ്ങളുടെ മത്സ്യബന്ധന കപ്പല്‍ കാണാതായിരിക്കുകയാണെന്നും അവര്‍ പരാതിപ്പെട്ടു.
എക്കാവത്ത് നാവ അഞ്ച് എന്ന മത്സ്യബന്ധന കപ്പലാണ് കാണാതായതെന്ന് ഉടമകള്‍ പറയുന്നു. ഈ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ നാവികസേന ആക്രമിച്ചു മുക്കിയെന്നാണ് പരാതി. ഇതിലെ ഒരു ജീവനക്കാരന്‍ മരിച്ചതായി സ്ഥിരീകരിച്ചുവെന്നും ഒരാളെ സോമാലിയ കടലില്‍നിന്ന് രക്ഷപെടുത്തിയെന്നും കപ്പല്‍ ഉടമ പറയുന്നു.
എന്നാല്‍ തങ്ങള്‍ ആക്രമിച്ചു മുക്കിയത് കടല്‍കൊള്ളക്കാരുടെ കപ്പല്‍ തന്നെയാണെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി.....
No comments:
Post a Comment