Wednesday, November 26, 2008

മലിനീകരണം: ജല ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ശിക്ഷ


ന്യൂഡല്‍ഹി: യമുനാ നദിയിലേയ്ക്കുള്ള മലിനജലത്തിന്റെ ഒഴുക്ക് തടയാന്‍ നടപടി സ്വീകരിക്കാത്തതിന് ഡല്‍ഹി ജല ബോര്‍ഡിന്റെ മുന്‍ മേധാവിയടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ശിക്ഷ. ഡല്‍ഹി ഹൈക്കോടതിയാണ് ജല ബോര്‍ഡ് സി.ഇ.ഒ അരുണ്‍ മാത്തൂറിനും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കും രണ്ടാഴ്ചത്തെ തടവ് വിധിച്ചത്. യമുന മലിനമാകുന്നത് തടയാന്‍ നടപടി കൈക്കൊള്ളുമന്ന് പറഞ്ഞ് രണ്ട വര്‍ഷം മുന്‍പ് കോടതിക്ക് നല്‍കിയ വാക്ക് പാലിക്കാത്തതിനായിരുന്നു ജസ്റ്റിസ് ശിവനാരായണ്‍ ധിംഗ്ര ശിക്ഷ വിധിച്ചത്. പ്രശ്‌നം പരിഹരിക്കുന്നതിന് സമയം നല്‍കാനായി ശിക്ഷ നടപ്പിലാക്കുന്നത് മൂന്ന് മാസത്തേയ്ക്ക് നിര്‍ത്തിവച്ചിട്ടുണ്ട്.


No comments: