ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിക്കുന്നത് സംബന്ധിച്ച നയം വ്യക്തമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എ.പി. ഷാ, ജസ്റ്റിസ് എസ്. മുരളീധര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് സര്‍ക്കാരിന് ഇതു സംബന്ധിച്ച് സര്‍ക്കാരിന് നോട്ടീസ് അയച്ചത്. കേസില്‍ ഡിസംബര്‍ പത്തിന് കോടതി വാദം കേള്‍ക്കും.
നിബന്ധനകളൊന്നും പാലിക്കാതെയാണ് സര്‍ക്കാര്‍ സ്‌പെക്ട്രം അനുവദിച്ചതെന്ന് ആരോപിച്ച് ടെലികോം വാച്ച്‌ഡോഗ് എന്ന സംഘടനയാണ് ഹരജി നല്‍കിയത്. ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കിയ അധിക സ്‌പെക്്ട്രം ട്രായിയുടെ നിബന്ധന അനുസരിച്ച് പിന്‍വലിക്കണമെന്നും ഹരജിക്കാര്‍ വാദിച്ചു.
No comments:
Post a Comment