ന്യൂഡല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌രയ്‌ക്കെതിരെ ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന പ്രസ്താവന നടത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദേവ്‌രയ്ക്കും കോണ്‍ഗ്രസിനും യു.പി.എ സര്‍ക്കാരിനുമെതിരെ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി കമ്മീഷണനോട് ആവശ്യപ്പെട്ടു.
പാര്‍ട്ടി വൈസ് പ്രസിഡണ്ട് മുഖ്താര്‍ അബ്ബാസ് നഖ്‌വി, രവിശങ്കര്‍ പ്രസാദ്, ബല്‍ബീര്‍ പുഞ്ച് എന്നിവരടങ്ങിയ ബി.ജെ.പി സംഘമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമിയെ കണ്ട് പരാതി നല്‍കിയത്.
No comments:
Post a Comment