Wednesday, November 26, 2008

ചന്ദ്രയാന്റെ ചൂട് കൂടുന്നു, ഐ.എസ്.ആര്‍.ഒ ആശങ്കയില്‍


ബാംഗ്ലൂര്‍: ചന്ദ്രനെ വലംവച്ചുകൊണ്ടിരിക്കുന്ന ചന്ദ്രയാന്‍-ഒന്നിന്റെ ചൂടു വര്‍ധിക്കുന്നത് ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരെ ആശങ്കയിലാക്കി. ഉപഗ്രഹത്തിന്റെ താപനില ഇപ്പോള്‍ പത്ത് ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചിട്ടുണ്ടെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇത് ഉപഗ്രഹത്തിന് ദോഷം ചെയ്യില്ലെന്ന് മാധവന്‍ നായര്‍ പറഞ്ഞു. എങ്കിലും സുരക്ഷാ നടപടിയുടെ ഭാഗമായി താപനില ക്രമീകരിക്കാന്‍ ഉപഗ്രഹത്തിന് താപകമ്പളം ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഗ്രഹത്തിന്റെ താപനില കൂടാനുള്ള കാരണം എന്താണെന്ന് കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല.


No comments: