വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എച്ച്.ഡബ്ലിയൂ. ബുഷിന്റെ ഭാര്യയും പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ അമ്മയുമായ ബാര്‍ബറ ബുഷ് (83) നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വയറു വേദനയെ തുടര്‍ന്നാണ് ആസ്പത്രിയില്‍ എത്തിച്ചതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്തു.
ചൊവ്വാഴ്ച രാത്രി ആസ്പത്രിയില്‍ എത്തിയ അവര്‍ പരിശോധനകള്‍ക്ക് വിധേയയായി. അസുഖം ഭേദമാകുന്നതിനാല്‍ ബുധനാഴ്ച തന്നെ ആസ്പത്രി വിടാനാകുമെന്ന് കുടുംബ വക്താവ് ജിം മഗ്രാത്ത് പറഞ്ഞു.
No comments:
Post a Comment