Wednesday, November 26, 2008

സരബ്ജിത്തിന്റെ വധശിക്ഷ: ഇന്ത്യന്‍ വികാരം പരിഗണിക്കുമെന്ന് ഖുറേഷി


ന്യൂഡല്‍ഹി: പാകിസ്താനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലില്‍ കഴിയുന്ന പഞ്ചാബ് സ്വദേശി സരബ്ജിത്ത് സിങിന്റെ കാര്യത്തില്‍ അനുകൂലം തീരുമാനം പ്രതീക്ഷിക്കാമെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന പാക് വിദേശകാര്യമന്ത്രി മെഹമൂദ് ഖുറേഷി പറഞ്ഞു.

ഇക്കാര്യത്തില്‍ ഇന്ത്യയുടെയും സരബ്ജിത്തിന്റെ കുടുംബത്തിന്‍േറയും വികാരം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടേയും പാകിസ്താന്‍േറയും മാത്രം കാര്യമാണെന്നും ഇക്കാര്യത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ബരാക് ഒബാമ ബില്‍ ക്ലിന്റനെ കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥനായി നിയമിക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖര്‍ജി.

ഡല്‍ഹിയിലെ ഹൈദ്രാബാദ് ഹൗസില്‍ കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.....


No comments: