റായ്പൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് അടക്കമുള്ള വോട്ടിങ് കൃത്രിമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട 69 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തു.
കള്ളവോട്ട് ചെയ്യാന്‍ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും ഛത്തീസ്ഗഡ് ഡെപ്യൂട്ടി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അരവിന്ദ് ദീക്ഷിത് അറിയിച്ചു. നവംബര്‍ 20 രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ഛത്തീസ്ഗഡിലെ കോര്‍ബയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രിസൈഡിങ് ഓഫീസര്‍ അടക്കം 51 പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇവരില്‍ പലരും തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ജില്ലാ കേന്ദ്രങ്ങളില്‍ കൈപ്പറ്റാതെയാണ് പോളിങ് ബൂത്തിലെത്തിയതെന്ന് കോര്‍ബ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അശോക് അഗര്‍വാള്‍ പറഞ്ഞു.....
No comments:
Post a Comment