(+01220946+)കോലാലംപൂര്‍: ഏദന്‍ കടലിടുക്കില്‍ സൊമാലിയന്‍ കടല്ക്കൊള്ളക്കാരുടേതെന്നു പറഞ്ഞ് ഇന്ത്യന്‍ നാവികസേന മുക്കിയത് തായ്ലന്ഡില്നിന്നുള്ള മീന്‍പിടിത്ത ബോട്ടായിരുന്നെന്ന് അന്താരാഷ്ട്ര സമുദ്രഗതാഗത ബ്യൂറോ വെളിപ്പെടുത്തി. എന്നാല്‍, ബോട്ടില്‍ കടല്‍ക്കൊള്ളക്കാര്‍ റോന്തുചുറ്റുന്നുണ്ടായിരുന്നെന്നും അവര്‍ വെടിവെച്ചപ്പോള്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് ബോട്ട് മുങ്ങിയതെന്നും നാവികസേന വിശദീകരിച്ചു.
ഇന്ത്യന്‍ നാവികസേന ആക്രമിച്ചുമുക്കിയത് കൊള്ളക്കാര്‍ റാഞ്ചിയെടുത്ത തായ്ലന്ഡ് മീന്‍പിടിത്ത ബോട്ടായിരുന്നെന്ന വിവരം അന്താരാഷ്ട്ര സമുദ്രഗതാഗത ബ്യൂറോയിലെ (ഐ.എം.ബി.) കടല്‍ക്കൊള്ള സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന കേന്ദ്രത്തിന്റെ തലവന്‍ നോയല്‍ ചൂങ് ആണ് ബുധനാഴ്ച പുറത്തുവിട്ടത്.....
No comments:
Post a Comment