മുംബൈ: മാലേഗാവ് സേ്ഫാടനക്കേസിലെ പ്രതി സ്വാമി ദയാനന്ദ് പാണ്ഡെയെ ഡിസംബര്‍ ഒന്നുവരെ 'മോക്ക' കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. സ്വാമിയുടെ ലാപ്‌ടോപ്പില്‍ നിന്നു കിട്ടിയ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് കോടതിയില്‍ ഭീകരവിരുദ്ധസേന (എ.ടി.എസ്.) ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പാണ്ഡെയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായത്.
ഈ കേസില്‍ നേരത്തെ അറസ്റ്റിലായ ലഫ്. കേണല്‍ പ്രസാദ് പുരോഹിതിനെ നവംബര്‍ 29 വരെ നാസിക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാജരേഖയുടെ അടിസ്ഥാനത്തില്‍ ആയുധലൈസന്‍സ് സമ്പാദിച്ചെന്ന കേസില്‍ വിശദാന്വേഷണത്തിനാണ് ഇയാളെ കസ്റ്റഡിയില്‍ വിട്ടത്. പോലീസ് കസ്റ്റഡി ബുധനാഴ്ച അവസാനിച്ചതിനെത്തുടര്‍ന്നാണ് സ്വാമി ദയാനന്ദ് പാണ്ഡെയെ മോക്ക കോടതിയില്‍ ഹാജരാക്കിയത്.....
No comments:
Post a Comment