Thursday, November 27, 2008

മറ്റു വകുപ്പുകളുടെ കൂടി നിക്ഷേപം കൊണ്ടുവരും - എ.കെ. ആന്‍റണി


കൊച്ചി: പ്രതിരോധവകുപ്പിനു പുറമെ മറ്റു വകുപ്പുകളുടെകൂടി നിക്ഷേപം കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ കളമശ്ശേരി കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആന്റണി കേന്ദ്രമന്ത്രിയായതിനുശേഷം സംസ്ഥാനത്തിന് അനുവദിക്കുന്ന മൂന്നാമത്തെ പദ്ധതിയാണിത്. തിരുവനന്തപുരത്തെ കെല്‍ട്രോണിനെ ഏറ്റെടുത്ത് ബ്രഹ്മോസ് എയ്‌റോ സ്‌പേസ് കേന്ദ്രമാക്കിയ സര്‍ക്കാര്‍ കാസര്‍കോട്ടെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ കേന്ദ്രവും ആരംഭിക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ വികസനകാര്യത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.....


No comments: