മനു കുര്യന്‍
ചൈനയിലെ മധ്യവര്‍ത്തി ജീവിതത്തിന്റെ മൂന്ന് അവസ്ഥകളെ പ്രതിനിധീകരിക്കുന്ന ചിത്രമായിരുന്നു മത്സരവിഭാഗത്തില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിച്ച ദി ഷാഫ്റ്റ്. മൂന്നു കുടുംബങ്ങളില്‍ നിന്നായി മൂന്ന് വ്യത്യസ്ത ജീവിതങ്ങള്‍ മിശ്രണം ചെയ്താണ് സംവിധായകനായ ഴാങ് ഷി തന്റെ ചിത്രം ഒരുക്കിയത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നവര്‍ തമ്മില്‍ പരസ്പരം ബന്ധമൊന്നും അനുഭവപ്പെടുന്നില്ല. സ്വപ്നവും യാഥാര്‍ഥ്യവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ക്കിടയില്‍ ഉചിതമായ വിവാഹജീവിതം തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടുന്ന യുവതിയും അവളെ മാത്രം സഖിയാക്കാന്‍ ആഗ്രഹിച്ച് ജീവിതം നെയ്ത യുവാവും തമ്മിലുള്ള തീവ്ര പ്രണയമാണ് ഒന്നാം ഘട്ടത്തില്‍ വരുന്നത്. രണ്ടാംഘട്ടത്തില്‍ പരമ്പരാഗതമായ ഖനിയിലെ ജോലിക്കപ്പുറം ഒരു ഗായകനാകാനുള്ള മോഹം മനസ്സില്‍ സൂക്ഷിക്കുന്ന യുവാവും അയാളുടെ ജീവിതവും.....
No comments:
Post a Comment