(+01219420+)മുംബൈ: പ്രമുഖ ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ ബി.ആര്‍. ചോപ്ര (94) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ജുഹുവിലെ വസതിയില്‍ ബുധനാഴ്ച കാലത്ത് 8.30നായിരുന്നു അന്ത്യം.
ഹിന്ദി സിനിമാലോകത്ത് നിര്‍മാണ, സംവിധാന രംഗങ്ങളില്‍ ഒരുപോലെ തിളങ്ങിയ ബി.ആര്‍. ചോപ്രയാണ് ടെലിവിഷന്‍ രംഗത്ത് ചരിത്രം സൃഷ്ടിച്ച 'മഹാഭാരതം' പരമ്പരയും ഒരുക്കിയത്.
വക്ത്, നയാദൗര്‍ (1957), ചാന്ദ്‌നിചൗക്ക്, കാനൂന്‍ (1958), ഹംരാസ് (1967), ഇന്‍സാഫ് കാ തരാസു (1980), നിക്കാഹ് (1982) ഉള്‍പ്പെടെ ഒട്ടേറെ ശ്രദ്ധേയചിത്രങ്ങള്‍ ബി.ആര്‍. ചോപ്രയുടേതായുണ്ട്.
'മഹാഭാരത'മാണ് ബി.ആര്‍. ചോപ്രയെ മറ്റു ഭാഷാ പ്രേക്ഷകര്‍ക്കും സുപരിചിതനാക്കിയത്.....
No comments:
Post a Comment