Thursday, November 06, 2008

ഭരണഘടനയുടെ 356, 355 വകുപ്പുകള്‍ ഭേദഗതി ചെയ്യണം-സി.പി.എം.


ന്യൂഡല്‍ഹി: ആവര്‍ത്തിച്ച് ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍ ഭരണഘടനയുടെ 356, 355 വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി ബുധനാഴ്ച പ്രസിദ്ധീകരണത്തിനു നല്‍കിയ സമീപനരേഖയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

സംസ്ഥാനത്ത് സര്‍ക്കാറുകളെയും നിയമസഭകളെയും പിരിച്ചുവിടാന്‍ കേന്ദ്രത്തിനു അധികാരം നല്‍കുന്നതാണ് 356-ാം വകുപ്പ്. എസ്.ആര്‍.ബൊമ്മെ കേസില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു ആവശ്യം നേരത്തേ ഉയര്‍ന്നുവന്നതാണ്. രാജ്യത്തിന്റെ ഐക്യത്തിനും മതേതര പാരമ്പര്യത്തിനും ഭീഷണി ഉയര്‍ന്നതായി പരക്കെ പരാതിയുയരുകയും അന്തസ്സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തശേഷം അത്യാവശ്യമാണെങ്കില്‍ മാത്രമേ ഈ വകുപ്പ് പ്രയോഗിക്കാവൂ-കാരാട്ട് പറഞ്ഞു.....


No comments: