Sunday, November 23, 2008

തീവ്രവാദത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമം: സോണിയാഗാന്ധി


ന്യൂഡല്‍ഹി: തീവ്രവാദത്തിന്റെ പേരില്‍ ചില മതവിഭാഗങ്ങളെ പ്രതിചേര്‍ക്കാന്‍ ചില പാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്ന് യു പി എ അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു.

ഭീകരവാദത്തിന് മതമില്ലെന്നും സോണിയ പറഞ്ഞു. ഡല്‍ഹിയിലെ മംഗള്‍പുരിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

പ്രസംഗത്തില്‍ ഏതെങ്കിലും പാര്‍ട്ടിയെ പേരെടുത്ത് പറയാതെയായിരുന്നു സോണിയയുടെ വിമര്‍ശനം. ഭീകരവാദവും വര്‍ഗ്ഗീയതയുമാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന രണ്ട് ഭീഷണികള്‍. തീവ്രവാദികള്‍ക്ക് ലക്ഷ്യമാണ് പ്രധാനം അവര്‍ക്ക് മതമില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്നും അവര്‍ പറഞ്ഞു.....


No comments: