Wednesday, November 05, 2008

നൃത്താചാര്യന്‍ വിഭാവസു മാസ്റ്റര്‍ അന്തരിച്ചു


നീലേശ്വരം: വടക്കെ മലബാറിലെ പ്രശസ്ത നൃത്താചാര്യന്‍ വിഭാവസു മാസ്റ്റര്‍ (86) അന്തരിച്ചു. തലശ്ശേരി കാവുംഭാഗം സ്വദേശിയായ അദ്ദേഹം വര്‍ഷങ്ങളായി നീലേശ്വരം തേര്‍വയലിലാണ് താമസം.

മൂന്ന് തലമുറകള്‍ക്ക് നൃത്തപാഠങ്ങള്‍ അഭ്യസിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. വരകളിലൂടെ നൃത്തം അഭ്യസിപ്പിക്കുന്നുവെന്നതാണ് വിഭാവസുവിനെ പ്രശസ്തനാക്കിയത്. അഭിനേതാക്കളായ മഞ്ജു വാര്യര്‍, വിനീത് കുമാര്‍ തുടങ്ങി പ്രശസ്തരായ നിരവധി ശിഷ്യ സമ്പത്തിന്റെ ഉടമയാണ് മാസ്റ്റര്‍.


No comments: