Friday, November 07, 2008

കിളിനൊച്ചിയിലെ തന്ത്രപ്രധാന മേഖല പിടിച്ചെന്ന് സൈന്യം


കൊളംബോ: തമിഴ്പുലികളുടെ ആസ്ഥാനമായ കിളിനൊച്ചിയിലെ തന്ത്രപ്രധാന ഭാഗം പിടിച്ചെടുത്തതായി ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടു. മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഏറ്റുമുട്ടലിനുശേഷമാണ് അക്കരായന്‍കുളത്തെ ഒരു പ്രദേശം സൈന്യം പിടിച്ചത്. കിളിനൊച്ചിക്ക് ഒമ്പതു കിലോമിറ്റര്‍ അകലെയുള്ള അക്കരായന്‍കുളം പുലികളുടെ പ്രധാന താവളമാണ്.

തങ്ങളുമായി ഏറ്റുമുട്ടിയ പുലികളില്‍ ഭൂരിപക്ഷവും കൗമാരക്കാരായിരുന്നുവെന്ന് സൈന്യം പറഞ്ഞു. അക്കരായന്‍ കുളത്തിന്റെ പടിഞ്ഞാറുഭാഗത്തും തെക്കന്‍ പ്രദേശങ്ങളിലുമാണ് സൈന്യം മുന്നേറിയത്. കിഴക്കന്‍ മേഖലയുടെ നിയന്ത്രണം ഇപ്പോഴും എല്‍.ടി.ടി.ഇ.യ്ക്കുതന്നെയാണ്.

പുലികള്‍ ശക്തമായ പ്രതിരോധം തുടരുന്ന വന്നി മേഖലയില്‍ സൈനികശേഷി ശക്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്.....


No comments: