എല്ലാതരം കഥാപാത്രങ്ങളെയും അവതരിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് നടി സെലീന ജെയ്റ്റലി. ഗ്ലാമര്‍വേഷങ്ങളോ അല്ലാത്തവയോ എന്ന വേര്‍തിരിവ് ഇക്കാര്യത്തിലില്ല. പക്ഷേ, ഗ്ലാമര്‍ വേഷങ്ങള്‍ മാത്രം മതിയെന്നു തീരുമാനിക്കുന്നവര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ പ്രയാസമായിരിക്കും.
ഗ്ലാമര്‍ താരങ്ങള്‍ക്ക് നല്ല നടിമാരാവാന്‍ കഴിയില്ലെന്നൊരു വിശ്വാസമിവിടെയുള്ളതുകൊണ്ടാണീ പ്രശ്‌നം. എന്നാല്‍ ഗ്ലാമറും അഭിനയവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് നടി വ്യക്തമാക്കുന്നു. പോലീസ് ഓഫീസറായി അഭിനയിക്കണമെന്ന് വളരെക്കാലമായി ആഗ്രഹിക്കുന്നുവെന്നും സെലീന പറഞ്ഞു.
ഗോല്‍മാല്‍ റിട്ടേണ്‍സ് എന്ന ബോളിവുഡ് ചിത്രത്തില്‍ തന്റെ കഥാപാത്രം നന്നായി സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സെലീന.....
No comments:
Post a Comment