സാന്‍ഫ്രാന്‍സിസ്‌കോ: യാഹുവുമായി ചേര്‍ന്ന് പരസ്യങ്ങള്‍ നല്‍കാനുള്ള പദ്ധതിയില്‍ നിന്നും ഗുഗ്ള്‍ പിന്മാറി. അമേരിക്കന്‍ നീതിന്യായവകുപ്പില്‍ നിന്നുള്ള എതിര്‍പ്പുകാരണമാണ് തങ്ങള്‍ പിന്മാറുന്നതെന്ന് ഇരുകമ്പനികളും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പദ്ധതിയില്‍നിന്നും പിന്മാറേണ്ടി വരുന്നത് ഏറെ ബാധിക്കുക യാഹുവിനെയാണ്. സേര്‍ച്ച് എന്‍ജിന്‍ ഫലങ്ങള്‍ക്കൊപ്പം ഗൂഗിള്‍ പരസ്യങ്ങള്‍ നല്‍കി പ്രവര്‍ത്തന ചെലവ് കണ്ടെത്താമെന്നുള്ള യാഹുവിന്റെ സ്വപ്നമാണ് തകര്‍ന്നത്.
നാലുമാസത്തെ കൂടിയാലോചനകള്‍ക്കുശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ചില പരസ്യദാതാക്കളും സര്‍ക്കാരും ഈ കരാറില്‍ അപകടകരമായത് എന്തോ ഉണ്ടെന്ന് ആരോപിക്കുന്നുണ്ടെന്ന് ഗുഗ്ള്‍ ചിഫ് ലീഗല്‍ ഓഫീസര്‍ തന്റെ ബ്ലോഗിലൂടെ പ്രതികരിച്ചു.....
No comments:
Post a Comment