കൊല്‍ക്കത്ത: ഞായറാഴ്ച പശ്ചിമ ബംഗാളിലെ മിഡ്‌നാപുരിലുണ്ടായ കുഴിബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നുപേര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ എന്നിവരുടെ വാഹനങ്ങള്‍ കടന്നുപോയ ഉടനെയായിരുന്നു പാലത്തില്‍ സ്‌ഫോടനമുണ്ടായത്.
ലാല്‍ഗര്‍ രാമകൃഷ്ണ വിദ്യാപീഠിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി എബന്‍ മര്‍മു, കണ്ഡപഹാരി വിവേകാനന്ദ വിദ്യാപീഠ് സ്‌കൂളിലെ വിദ്യാര്‍ഥികളായ ബുദ്ധദേവ് പാത്ര (എട്ടാം ക്ലാസ്), ഗൗതം പാത്ര (ഒന്‍പതാം ക്ലാസ്) എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാവരും തന്നെ പതിനെട്ട് വയസ്സ് കഴിഞ്ഞവരാണെന്ന് കേഷ്പുര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.....
No comments:
Post a Comment