കൊച്ചി: നാല് സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ട്വന്റി 20 സിനിമക്ക് ആദ്യ മൂന്നുദിവസം അധികനിരക്ക് ഈടാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ചേര്‍ത്തലയിലെ അഡ്വ. സി.കെ. രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് നടപടി. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ചിത്രത്തിന്റെ നിര്‍മാതാവായ ദിലീപിനും നോട്ടീസയക്കാനും ഹൈക്കോടതി തീരുമാനിച്ചു.
അദ്യ മൂന്നുദിവസം സാധാരണ ടിക്കറ്റ് നിരക്കിന്റെ അമ്പതു ശതമാനം കൂടുതല്‍ ഈടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. താരസംഘടനയായ അമ്മയ്ക്കു വേണ്ടി ദിലീപാണ് ചിത്രം നിര്‍മ്മിച്ചത്.
No comments:
Post a Comment