തിരുവനന്തപുരം: നാളികേരള വികസന കോര്‍പ്പറേഷന്റെ 150 കോടിയോളം രൂപ വിലവരുന്ന സ്ഥാവരജംഗമ സ്വത്തുക്കള്‍ കേരഫെഡിന് കൈമാറാനുള്ള നീക്കം വിവാദമാകുന്നു.
നാളികേര വികസന കോര്‍പ്പറേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും അവിടെനിന്ന് വി.ആര്‍.എസ്. എന്ന പേരില്‍ പിരിച്ചുവിടപ്പെട്ടവരും അങ്ങനെ പിരിഞ്ഞുപോകാത്തവരുമാണ് കൈമാറ്റത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പിരിഞ്ഞുപോകുന്ന തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്തവരാണ് ഇവരില്‍ ഭൂരിപക്ഷവും. കോര്‍പ്പറേഷന്റെ ആസ്തികള്‍ ആര്‍ക്കെങ്കിലും കൈമാറുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.....
No comments:
Post a Comment