കൊച്ചി: ചലച്ചിത്ര താരം കാവ്യാ മാധവന്‍ വിവാഹിതയാവുന്നു. ബാങ്ക് ഓഫ് കുവൈറ്റില്‍ ടെക്‌നിക്കല്‍ അഡൈ്വസറായ നിഷാല്‍ ചന്ദ്രയാണ് വരന്‍. വിവാഹം 2009 മാര്‍ച്ചിനു മുന്‍പുണ്ടാവും.
മലയാളത്തിലെ തിരക്കേറിയ നായികാ നടിയായ കാവ്യ കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. ഇപ്പോള്‍ കൊച്ചിയില്‍ സ്ഥിരതാമസം. കായംകുളത്തുകാരനാണ് താരവരന്‍ നിഷാല്‍. അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് കുവൈറ്റില്‍ ജോലിക്കു ചേര്‍ന്നത്.
നീലേശ്വരം 'തുളസി'യില്‍ പി. മാധവന്റെയും ശ്യാമളയുടെയും മകളാണ് കാവ്യ. മിഥുന്‍ മാധവനാണ് സഹോദരന്‍. വരന്റെയും വധുവിന്റെയും വീട്ടുകാരും ബന്ധുക്കളും ഒരുമിച്ചുചേര്‍ന്നുള്ള വിവാഹ നിശ്ചയച്ചടങ്ങ് അടുത്തുതന്നെ നടക്കും.....
No comments:
Post a Comment