Friday, November 07, 2008

എയര്‍ഇന്ത്യയുടെ ഹജ്ജ് വിമാന സര്‍വീസുകള്‍ ആരംഭിച്ചു


തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസിന് തുടക്കമായി. നവംബര്‍ അഞ്ചിന് വൈകീട്ട് 9.30 ന് 197 തീര്‍ഥാടകരുമായി തിരുവനന്തപുരത്തുനിന്ന് ജിദ്ദയിലേക്ക് ആദ്യ വിമാനം പുറപ്പെട്ടു.

2005-ന് ശേഷം ആദ്യമായാണ് എയര്‍ഇന്ത്യ തിരുവനന്തപുരത്തുനിന്ന് ഹജ്ജ് സര്‍വീസ് ആരംഭിക്കുന്നത്. തീര്‍ഥാടകര്‍ക്ക് താമസസൗകര്യത്തിനായുള്ള ആദ്യ അനുമതിപത്രം പന്ന്യന്‍ രവീന്ദ്രന്‍ എം.പി. ഹജ്ജ്ഗ്രൂപ്പ് നേതാവ് ഹാജി എം.എം.മാഹീന് നല്‍കി. എയര്‍ഇന്ത്യ സ്റ്റേഷന്‍മാനേജര്‍ എച്ച്.എ. മുനാഫ് സന്നിഹിതനായിരുന്നു. അടുത്ത ഹജ്ജ് വിമാനം നവംബര്‍ ഏഴിന് രാത്രി ഒമ്പതിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു.


No comments: