Friday, November 07, 2008

സെന്‍സെക്‌സ് വീണ്ടും 10,000-ന് താഴെ


മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടര്‍ന്നു. ഇതോടെ സെന്‍സെക്‌സ് വീണ്ടും 10,000-ന് താഴെയെത്തി.

9,755.03-ല്‍ ആരംഭിച്ച സെന്‍സെക്‌സ് ആഗോള വിപണികളിലെ ഇടിവിന്റെ തുടര്‍ച്ചയായി ഉച്ചയോടെ 9,635.22-ലേക്ക് വീഴുകയായിരുന്നു. പിന്നീട് 10,109.45 വരെ ഉയര്‍ന്നെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ 9,734.22-ലാണ് അവസാനിച്ചത്. 385.79 പോയിന്റിന്റെ നഷ്ടം. ബുധനാഴ്ച സെന്‍സെക്‌സ് 511 പോയിന്റ് ഇടിഞ്ഞിരുന്നു.

ആഗോള സാമ്പത്തിക മാന്ദ്യം തുടരുന്നതിന്റെ ഫലമായി വിദേശ ഫണ്ടുകള്‍ ഓഹരി വിറ്റഴിച്ചതാണ് വിപണിക്ക് തിരിച്ചടിയായത്. പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ന്നതും വിപണിയുടെ ഗതി താഴോട്ടാക്കി.....


No comments: