Friday, November 07, 2008

വല്ലാര്‍പാടം പദ്ധതിക്ക് 381 കോടി


ന്യൂഡല്‍ഹി: വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഭാഗമായ കപ്പല്‍ച്ചാലിന്റെ ആഴവും വീതിയും കൂട്ടുന്നതിനായി 381.25 കോടി രൂപ അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഈ തുകയില്‍ 297.42 കോടി രൂപ ഗ്രാന്റും 83.83 കോടി രൂപ വായ്പയുമായിരിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി പൃഥ്വീരാജ് ചവാന്‍ അറിയിച്ചു.

വലിയ ചരക്കുകപ്പലുകള്‍ക്ക് വരാന്‍ പാകത്തില്‍ 17.5 മീറ്റര്‍ ആഴമാണ് ചാലിനുണ്ടാവുക. കാണ്ട്‌ലയിലെ 'ജോയ്‌സോഷോ' കമ്പനിയാണ് ചാല്‍ നിര്‍മാണത്തിനുള്ള കരാര്‍ ജോലികള്‍ ഏറ്റെടുക്കുന്നത്. കേന്ദ്രത്തിന്റെ ഉത്തരവു കിട്ടിക്കഴിഞ്ഞാല്‍ ജോലി ഉടന്‍ ആരംഭിക്കുമെന്ന് പദ്ധതി നടപ്പാക്കുന്ന കൊച്ചിന്‍ തുറമുഖ ട്രസ്റ്റിന്റെ ചെയര്‍മാന്‍ രാമചന്ദ്രന്‍ അറിയിച്ചു.....


No comments: