Friday, November 07, 2008

ഓയില്‍ പാം ഇന്ത്യ ലാഭവിഹിതം കൈമാറി


കൊല്ലം: ഓയില്‍ പാം ഇന്ത്യ ലാഭ വിഹിതമായ 1.02 കോടി രൂപയുടെ ഡ്രാഫ്റ്റ് കമ്പനി ചെയര്‍മാന്‍ അഡ്വ. വി.ബി.ബിനു കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന് കൈമാറി. കമ്പനി മാനേജിങ് ഡയറക്ടര്‍ മാത്യു ജേക്കബ്, കൃഷിമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.ആര്‍.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം കാര്‍ഷികാദായ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് 1.50 കോടി രൂപയും ആദായനികുതിയായി കേന്ദ്ര സര്‍ക്കാരിന് 1.90 കോടി രൂപയും കമ്പനി നല്‍കിയിട്ടുണ്ട്. കേന്ദ്ര - സംസ്ഥാന സംയുക്ത സംരംഭമായ ഓയില്‍ പാം ഇന്ത്യ സംസ്ഥാനത്ത് പതിനായിരത്തോളം ഏക്കര്‍ ഭൂമിയില്‍ എണ്ണപ്പനകൃഷി നടത്തുന്നുണ്ട്.


No comments: