Thursday, November 06, 2008

എസ്.ബി.ഐ പലിശനിരക്ക് കുറച്ചു


മുംബൈ: എസ്.ബി.ഐ വായ്പകളുടെ പലിശനിരക്ക് 0.75 ശതമാനം കുറച്ചു. അടുത്ത തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് ചെയര്‍മാന്‍ ഒ.പി. ഭട്ട് അറിയിച്ചു. ബാങ്കിന്റെ പ്രൈം ലെന്‍ഡിങ് റേറ്റ് നേരത്തെയുള്ള 13.75 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറയുന്നതോടെ ഭവന, വാഹന വായ്പകളുടെ പലിശയില്‍ കുറവുണ്ടാകും.

റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം 3.5 ശതമാനവും റിപോ നിരക്ക് 1.5 ശതമാനവും കുറച്ചതിനെ തുടര്‍ന്നാണ് എസ്.ബി.ഐ പലിശനിരക്ക് കുറച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, യൂക്കോ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയും പലിശ കുറച്ചിരുന്നു.


No comments: