Thursday, November 06, 2008

ബി.ജെ.എസില്‍ നിന്നും 350 പ്രവര്‍ത്തകര്‍ രാജിവച്ചു


ഛിന്ദ് വാര (മധ്യപ്രദേശ്): പാര്‍ട്ടിപ്രവര്‍ത്തകനെ ഉമാഭാരതി അടിച്ചതിനെ തുടര്‍ന്ന് 350 പ്രവര്‍ത്തകര്‍ ഭാരതീയ ജനശക്തിയില്‍ നിന്നും രാജിവച്ചു. ഉമാഭാരതിയുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ചാണ് രാജി.

ബി.ജെ.എസ്. ചിന്ദ് വാര ജില്ലാ പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്.

ഇന്നലെയാണ് ഉമാഭാരതി പാര്‍ട്ടിയുടെ ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ റായിയെ മര്‍ദിച്ചത്. താനും റായിയും സഹോദരങ്ങളെ പോലെയാണെന്നും, റായിയെ സ്‌നേഹിക്കാനും മര്‍ദിക്കാനും അനുവാദമുണ്ടെന്നുമാണ് ഉമാഭാരതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


No comments: