Sunday, November 23, 2008

കശ്മീരില്‍ നിന്ന് രക്ഷപ്പെട്ട മലയാളി പിടിയില്‍


കണ്ണൂര്‍: കശ്മീരില്‍ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട തിരൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാറിനെ ഹൈദ്രാബാദില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു.

നാളെ കേരളത്തിലെത്തിക്കുന്ന തിരൂര്‍ വളമരുതൂര്‍ സ്വദേശിയായ അബ്ദുള്‍ ജബ്ബാറിനെ (34) ചൊവ്വാഴ്ച്ച തലശ്ശേരി കോടതിയില്‍ ഹാജരാക്കും.

കശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെടുകയും ഒരാള്‍ രക്ഷപ്പെടുകയുമായിരുന്നു.

ഡി. ഐ. ജി. ടി കെ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഹൈദ്രാബാദിലെ രാജേന്ദ്രനഗറില്‍ നിന്ന് അബ്ദുള്‍ ജബ്ബാറിനെ അറസ്റ്റുചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.....


No comments: