Sunday, November 23, 2008

മഹാരാഷ്ട്രയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് ആറ് മരണം


മുംബൈ: മഹാരാഷ്ട്രയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.

മുംബൈയ്ക്കടുത്ത് ഘട്‌കോപ്പറില്‍ നിന്ന് അകോലെയിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാനായി 60 ഓളം പേരുമായി സഞ്ചരിക്കുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.

പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബസ് കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.


No comments: