കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്ത് സി.പി.എം വിട്ടുപോയവര്‍ പാര്‍ട്ടിയിലേക്ക് തിരികെ വരണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചു. രക്തസാക്ഷികളുടെ നാടാണ് ഒഞ്ചിയം. പാര്‍ട്ടി വിട്ടവര്‍ തെറ്റ് തിരുത്തണം. പാര്‍ട്ടിയില്‍ അനൈക്യമുണ്ടാകുന്നത് വേദനാജനകമാണ്. തിരിച്ച് വരുന്നവരെ പാര്‍ട്ടി അംഗീകരിക്കും. ഓര്‍ക്കാട്ടേരിയില്‍ സി.പി.എം സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മില്‍ നിന്നും ഡി.വൈ.എഫ്.ഐയില്‍ നിന്നും സമീപകാലത്തുണ്ടായ വ്യാപക കൊഴിഞ്ഞുപോക്കിന് തടയിടാന്‍ പാര്‍ട്ടി നേതൃത്വം വി.എസിനെ നേരിട്ട് ഒഞ്ചിയത്ത് എത്തിക്കുകയായിരുന്നു. പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് വിമതര്‍ ഇവിടെ വേറെ പാര്‍ട്ടി രൂപീകരിച്ചത് സി.....
No comments:
Post a Comment